കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസിൽ വ്യാഴാഴ്ച മുതൽ ടോൾപിരിവ് തുടങ്ങും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
24മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയിൽ ടോൾനിരക്കിൽ 25 ശതമാനം കിഴിവുണ്ട്. ഒരുമാസം അമ്പത് തുടർച്ചയായ യാത്ര നടത്തുന്ന വാഹനത്തിന് ടോൾനിരക്കിൽ 33 ശതമാനവും കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത നാഷണൽ പെർമിറ്റ് അല്ലാത്ത കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 50 ശതമാനവും ഇളവുണ്ട്.
മൂവായിരം രൂപയുടെ ഫാസ്ടാഗ് എടുത്താൽ ഒരുവർഷം 200 യാത്രകൾ നടത്താം. ടോൾപ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് നൽകുന്നുണ്ട്. ചൊവ്വാഴ്ച 25 പാസുകൾ നൽകിയതായി ദേശീയപാത അഥോറിറ്റി അറിയിച്ചു.